കളർകോട് ഗവ.യു.പി.സ്കൂൾ ബ്ലോഗ് 'പൂങ്കാവന'ത്തിലേക്ക് സ്വാഗതം

2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

പ്രവേശനോത്സവം 2013-2014

2014 ലെ പ്രവേശനോത്സവം പൂർവ്വവിദ്യാർത്ഥികളുടെ ചെണ്ടമേളത്തോടെ.....



മധ്യവേനൽ അവധികഴിഞ്ഞ് ഉത്സാഹത്തോടെയെത്തിയ കുട്ടികളെ വർണ്ണാഭമായ വിദ്യാലയ അങ്കണത്തിലേക്ക് എതിരേറ്റത് പൂർവ്വവിദ്യാർത്ഥികളുടെ ചെണ്ടമേളത്തിൻറെ അകമ്പടിയോടെയായിരുന്നു. കളർകോട് വാർഡ് കൗൺസിലർ ശ്രീ.സി.എസ്.രാജീവ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കില ജില്ലാ കോർഡിനേറ്റർ ശ്രീ.ഡി.പ്രകാശൻ മുഖ്യാഥിതിയായിരുന്നു. എസ്.എം.സി. ചെയർമാൻ എസ്.അനിൽ അദ്ധ്യക്ഷത വഹിച്ചു. മാതൃസംഗമം പ്രസിഡൻറ് ശ്രീമതി ജയമ്മ ബാലചന്ദ്രൻ ആശംസാപ്രസംഗം നടത്തി.

കളർകോട് ഗവ.യു.പി.സ്കൂളിൻറെ ബ്ലോഗ് "പൂങ്കാവന"ത്തിലേക്ക്

സുസ്വാഗതം 


ആലപ്പുഴ നഗരത്തിൻറെ തെക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കളർകോട് ഗവ.യു.പി.സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. വളരെ പരിമിതമായ സൗകര്യങ്ങളുമായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്ന് കളർകോടിൻറെ അഭിമാന സ്തംഭമായി മാറിയിരിക്കുന്നു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ആലപ്പുഴയിലെ മികച്ച സ്കൂളുകളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. 
കാലാകാലങ്ങളിൽ ആലപ്പുഴ നഗരസഭയുടെ ഭരണനേതൃത്വത്തിൽ വരുന്നവർ വിദ്യലയത്തിൻറെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. വാർഡ് കൗൺസിലർ ശ്രീ.സി.എസ്.രാജീവ് ആലപ്പുഴ നഗരസഭയിൽ നിന്നു ലഭിക്കാവുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ ശ്രമിച്ചിട്ടുണ്ട്. 2014-15 വർഷത്തിൽ 10 ലക്ഷം രൂപ ചെലവിൽ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും 5 ലക്ഷം രൂപ ചെലവുവരുന്ന അടുക്കളയുാണ് നഗരസഭ നിർമ്മിച്ചു നൽകിയത് കൂടാതെ കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് 160 സ്റ്റീൽ ടംബ്ലറുകളും പ്ലേറ്റുകളും നഗരസഭ നൽകി. പ്രൊഫ.രാമരാജവർമ്മ 4 വർഷമായി കേരളകൗമുദി ദിനപത്രത്തിൻറെ 6 കോപ്പികൾ സ്കൂളിനു നൽകി വരുന്നു. ശ്രീ. ആൻറണി.എം.ജോൺ 5 മലയാളമനോരമ പത്രങ്ങളും റോട്ടറി ക്ലബ് ഓഫ് ആലപ്പി 6 മലയാളമനോരമ പത്രങ്ങളും, ശ്രീ.എൻ.ശ്രീകുമാർ ഹിന്ദു പത്രവും നൽകിവരുന്നു. ഇത്തരം സഹായങ്ങൾ ലഭ്യമാക്കുന്നതിന് എസ്.എം.സി, എം.പി.റ്റി.എ അംഗങ്ങൾ പ്രശംസനീയമായ സേവനമാണ് നൽകിവരുന്നത്.