കളർകോട് ഗവ.യു.പി.സ്കൂളിൻറെ ബ്ലോഗ് "പൂങ്കാവന"ത്തിലേക്ക്
സുസ്വാഗതം
ആലപ്പുഴ നഗരത്തിൻറെ തെക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കളർകോട് ഗവ.യു.പി.സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. വളരെ പരിമിതമായ സൗകര്യങ്ങളുമായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്ന് കളർകോടിൻറെ അഭിമാന സ്തംഭമായി മാറിയിരിക്കുന്നു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ആലപ്പുഴയിലെ മികച്ച സ്കൂളുകളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു.
കാലാകാലങ്ങളിൽ ആലപ്പുഴ നഗരസഭയുടെ ഭരണനേതൃത്വത്തിൽ വരുന്നവർ വിദ്യലയത്തിൻറെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. വാർഡ് കൗൺസിലർ ശ്രീ.സി.എസ്.രാജീവ് ആലപ്പുഴ നഗരസഭയിൽ നിന്നു ലഭിക്കാവുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ ശ്രമിച്ചിട്ടുണ്ട്. 2014-15 വർഷത്തിൽ 10 ലക്ഷം രൂപ ചെലവിൽ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും 5 ലക്ഷം രൂപ ചെലവുവരുന്ന അടുക്കളയുാണ് നഗരസഭ നിർമ്മിച്ചു നൽകിയത് കൂടാതെ കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് 160 സ്റ്റീൽ ടംബ്ലറുകളും പ്ലേറ്റുകളും നഗരസഭ നൽകി. പ്രൊഫ.രാമരാജവർമ്മ 4 വർഷമായി കേരളകൗമുദി ദിനപത്രത്തിൻറെ 6 കോപ്പികൾ സ്കൂളിനു നൽകി വരുന്നു. ശ്രീ. ആൻറണി.എം.ജോൺ 5 മലയാളമനോരമ പത്രങ്ങളും റോട്ടറി ക്ലബ് ഓഫ് ആലപ്പി 6 മലയാളമനോരമ പത്രങ്ങളും, ശ്രീ.എൻ.ശ്രീകുമാർ ഹിന്ദു പത്രവും നൽകിവരുന്നു. ഇത്തരം സഹായങ്ങൾ ലഭ്യമാക്കുന്നതിന് എസ്.എം.സി, എം.പി.റ്റി.എ അംഗങ്ങൾ പ്രശംസനീയമായ സേവനമാണ് നൽകിവരുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ